Hadiya Talk With Shefin Jahan After A Long Time
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഹാദിയയും ഷഫിന്‍ ജഹാനും സംസാരിച്ചു. കോളേജില്‍ വെച്ച് ഹാദിയ ബുധനാഴ്ച ഷെഫിന്‍ ജഹാനുമായി ഫോണിലാണ് ഹാദിയ സംസാരിച്ചത്. തന്റെ ഫോണില്‍ നിന്നും ഹാദിയ ഷെഫിനുമായി സംസാരിച്ചതായി കോളേജ് ഡീന്‍ ജി കണ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമോ എന്ന് ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന നിലയ്ക്ക് താന്‍ ഹാദിയയോട് ചോദിച്ചിരുന്നു. ഷെഫിന്‍ ജഹാനോട് സംസാരിക്കണം എന്നാണ് ഹാദിയ ആവശ്യപ്പെട്ടതെന്ന് ജി കണ്ണന്‍ പറഞ്ഞു. തുടര്‍ന്ന് ഡീനിന്റെ ഫോണില്‍ നിന്നും ഹാദിയ ഷെഫിനെ വിളിച്ച് സംസാരിക്കുകയായിരുന്നുവെന്നും ജി കണ്ണന്‍ വ്യക്തമാക്കി. ആരെയെങ്കിലും കാണുന്നതിനോ സംസാരിക്കുന്നതിനോ ഹാദിയയ്ക്ക് വിലക്ക് ഇല്ലെന്ന് ജി കണ്ണന്‍ പറഞ്ഞു. ഷെഫിനോട് ഫോണില്‍ സംസാരിച്ചതിന് ശേഷം ഹാദിയയെ ആശ്വാസവതിയായിട്ടാണ് കണ്ടതെന്നും കോളേജ് ഡീന്‍ പറഞ്ഞു. ഷെഫിനെ കാണുന്നതിനുള്ള സ്വാതന്ത്ര്യം വേണമെന്ന് കഴിഞ്ഞ ദിവസം കോളേജിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഹാദിയ പറഞ്ഞിരുന്നു.